എളുപ്പത്തിൽ മഞ്ഞ പല്ല് വെളുപ്പിക്കാം

നമ്മൾ സാധാരണയായി ഒരാളെ ആദ്യം കാണുമ്പോൾ നമ്മൾ ചെയ്യുന്നത് ചിരിക്കുകയാണ്. ചിരിക്കുമ്പോൾ ആദ്യം കാണുന്നത് പല്ലുകൾ തന്നെയാണ്. ഓരോരുത്തർക്കും ഓരോ ആകൃതിയിലാണ് പല്ലുകളും മോണകളുമൊക്കെ കാണപ്പെടുന്നത്. വളരെയധികം ശുചിത്വത്തോടെ സൂക്ഷിക്കേണ്ടയൊന്നാണ് വായ. വായ നാറ്റം അല്ലെങ്കിൽ പല്ലുകളിലെ മഞ്ഞ നിറം എന്നിവയെല്ലാം ഒരു വ്യക്തിയെ അവരുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കാറുണ്ട്. ചില ഭക്ഷണങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിന് കറയുണ്ടാക്കുവാൻ കഴിയും.

 

 

കൂടാതെ, നിങ്ങളുടെ പല്ലിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതും പല്ല് മഞ്ഞനിറമാകാൻ കാരണമാകും.കുട്ടികൾ മുതിർന്നവർ വരെ ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലിന്റെ ശുചിത്വം. കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ രണ്ട് നേരം പല്ല് തേയ്ക്കുന്നതിന്റെ ആവശ്യകത പറഞ്ഞ് മനസിലാക്കണം. വായ എത്ര വ്യത്തിയായി സൂക്ഷിച്ചാലും ചിലരിൽ പല്ലിന്റെ മഞ്ഞ നിറം നിരാശയുണ്ടാക്കാറുണ്ട്. മാസത്തിലൊരിക്കൽ എങ്കിലും പല്ല് ഡോക്ടറിന്റെ അടുത്ത് പോയി പല്ല് വ്യത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിന്റെ ഇടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപഥാർത്ഥങ്ങൾ എടുത്ത കളയാനും ശ്രദ്ധിക്കണം. പണ്ട് കാലങ്ങളിൽ ഉമിക്കിരി, മാവിന്റെ ഇല എന്നിവ ഉപയോഗിച്ചാണ് പല്ല് തേച്ചിരുന്നത്. പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുമെങ്കിലും വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടികൈ നോക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക