കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ഒരു താരമാണ് തൊപ്പി. പോകുന്നിടത്തെല്ലാം ഇയാൾക്ക് ചുറ്റും ആൾക്കൂട്ടങ്ങൾ കൂടുന്നതിന്റെ വൈറലായതിനെ തുടർന്നാണ് ആരാണ് തൊപ്പി എന്ന് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ തൊപ്പിയുടെ യഥാർത്ഥ പേര് നിഹാദ് എന്നാണ് കണ്ണൂർ സ്വദേശിയായ ചെറുപ്പക്കാരന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് 6 ലക്ഷത്തിൽ പരം സബ്ക്രൈബെഴ്സ് ഉണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ സ്ഥിരം കാഴ്ച്ചക്കാർ.
മോശം ഭാഷ പ്രയോഗങ്ങൾ, ടോക്സ് സിക് മനോഭാവങ്ങൾ എന്നിവയൊക്കെയാണ് തൊപ്പിയുടെ വീഡിയോകളിൽ ഉള്ളത്. ഇദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിന്നും നിരവധി വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. സ്ത്രീകളെ മോശമായ ചിത്രീകരിക്കുക എന്നതാണ് തൊപ്പിയുടെ വീഡിയോകളിലെ പ്രധാന വിമർശനം. സ്ത്രീകളെ ലൈംഗിക വസ്തു മാത്രം ആയാണ് തൊപ്പി വീഡിയോകളിൽ അവതരിപ്പിക്കുന്നത്.
വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിലും തൊപ്പി അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചെറുപ്പം മുതലേ ഗെയിമിങ്ങിൽ തല്പരരായ തൊപ്പി ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് ആദ്യം കുട്ടികൾക്കിടയിൽ ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാം തൊപ്പിക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.