ഈ ഭൂമിയിൽ ജീവിക്കുവാൻ കാരണക്കാരായ മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ സ്മരിക്കുവാനും അവരുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനകളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കുവാനും ഒരു ദിനം.കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് കർക്കിടക വാവായി ആചരിക്കുന്നത്. കർക്കടക വാവ് ദിനം പിതൃബലിതർപ്പണത്തിനു പ്രധാനമാണ്. ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും ,സ്‌നാനഘട്ടങ്ങളിലും,
കടൽത്തീരങ്ങളിലും ഭവനങ്ങളിലും ബലിതർപ്പണത്തിനായി എത്തുന്നത്. മരിച്ച് പോയ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികൾ ചെയ്യുന്ന കർമ്മമാണ് ബലിയിടൽ ചടങ്ങുകൾ. മരിച്ച് പോയവർ വരുമെന്നും ബലി സ്വീകരിക്കുമെന്നും വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അർപ്പിക്കുന്നത്. എല്ലാ മാസവും ബലി തർപ്പണം നടത്താമെങ്കിലും കർക്കടക മാസത്തിൽ ബലി തർപ്പണം നടത്തുന്നത് കൂടുതൽ പുണ്യം നൽകുന്നു എന്നാണ് വിശ്വാസം. കർക്കടക മാസം എന്ന് പറയുന്നത് പുണ്യ മാസമായാണ് കണക്കാക്കുന്നത്. വറുതിയുടെ കാലമാണെങ്കിൽ പോലും രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും മാസമാണ് കർക്കടക മാസം. എന്ത് വിഷമം ഉണ്ടെങ്കിലും , കർക്കട വാവുബലി ദിവസം ഈ ഒരു കാര്യം മാത്രം മതി വളരെ ഗുണം തന്നെ ആയിരിക്കും ,