ഇന്ത്യയിലെ വിദ്യാഭ്യാസ സംബന്ധിയായ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്’ . ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്‌അപ്പ് സംരംഭമാണ് ബൈജൂസ് . പ്രധാനമായും 4 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് ഇത്. ഫേസ്ബുക്ക് സി ഈ ഓ ആയ മാർക്ക് സുക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാരിറ്റിയായ ചാൻസ് സുക്കർബർഗ് ഫൌണ്ടേഷൻ ഈ സംരംഭത്തിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ഈ ആപ്പിന്റെ സ്ഥാപകൻ .എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ബൈജൂസ് 1,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്.
സെയിൽസ് ടീമിലെ കരാർ ജോലിക്കാരെയാവും പിരിച്ചുവിടുകയെന്നാണ് സൂചന. ഈ വർഷം ആദ്യം കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മീഡിയ, ടെക്‌നോളജി, കണ്ടന്റ് ടീമുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ വെട്ടിക്കുറച്ചു.പ്രതിവർഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയർ വൈസ് പ്രസിഡന്റുമാരുൾപ്പെടെ നിരവധി ഉന്നത എക്സിക്യൂട്ടീവുകളെ പുറത്താക്കിയെന്നും റിപ്പോർട്ടുണ്ട്.ഈ വർഷമാദ്യം എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും നൽകിയിരുന്നത്. എന്നാൽ എന്തിനാണ് ഇങനെ പിരിച്ചു വിടുന്നത് എന്ന് അറിയാൻ വീഡിയോ കാണുക ,