ക്ഷേമപെൻഷൻ വിതരണം ചെയ്ത സഹകരണ സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള ഇൻസെൻറീവ് കുടിശ്ശിക 140 കോടി രൂപ. പുതിയ ഉത്തരവ് പ്രകാരം മുൻകാല പ്രാബല്യത്തോടെ ഇൻസെൻറീവ് വെട്ടിക്കുറച്ചതോടെ അവശേഷിക്കുന്നത് 98 കോടി രൂപയും. രണ്ടു മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു , സംസ്ഥാന സർക്കാരിന് പൊതുവിപണിയിൽനിന്ന് കടമെടുക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. വായ്പയെടുക്കാൻ ആവാത്തതിനാൽ ക്ഷേമപെൻഷൻ വിതരണമുൾപ്പെടെ മുടങ്ങി. ക്ഷേമപെൻഷൻ ഇപ്പോൾ മൂന്നുമാസം കുടിശ്ശികയാണ്. ഇത് നൽകാൻ 2700 കോടി വേണം.
സാമൂഹികസുരക്ഷാ പെൻഷനും സർക്കാർ സഹായധനത്തോടെ പെൻഷൻ നൽകുന്ന ക്ഷേമനിധികളുടെയും പെൻഷനാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മുടങ്ങിയത്. ഇതിൽ ഒരുമാസത്തെ പെൻഷൻ ജൂണിൽ വിതരണംചെയ്യാനാവുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ അംഗങ്ങളുടെ വിഹിതത്തിലൂടെ സമാഹരിക്കുന്ന തുകയടക്കം സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തുന്ന ചില ക്ഷേമനിധികളുടെയും പെൻഷൻ മുടങ്ങിയിട്ടുണ്ട്.കഴിഞ്ഞവർഷവും കടമെടുക്കാനുള്ള അനുമതി വൈകിയത് കേരളത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്ന് കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത കടം ഗഡുക്കളായി വായ്പപ്പരിധിയിൽനിന്ന് കുറയ്ക്കാൻ തീരുമാനിച്ചാണ് അനുമതി നൽകിയത്. എന്നാൽ മൂന്ന് മാസത്തെ കുടിശിക എല്ലാം തീർക്കും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/7IngxTfLyLg