അശ്ലീല പദങ്ങളുടെ പ്രയോഗം, തൊപ്പിക്കെതിരെ കേസെടുത്ത് വളാഞ്ചേരി പോലീസ്

sruthi

മലപ്പുറം വളാഞ്ചേരിയിൽ ഉദ്ഘാടനത്തിന് എത്തിയ യൂട്യൂബർ തൊപ്പിയുടെ പെരുമാറ്റം വൻവിമർശനത്തിന് വഴി വെച്ചിരുന്നു. അവിടെ എത്തിയ തൊപ്പി പ്രായപരിധി പോലും നോക്കാതെ പല കാര്യങ്ങളും സംസാരിച്ചിരുന്നു. അശ്ലീല പദങ്ങളും പെരുമാറ്റവുമായാണ് ഇദ്ദേഹത്തിൽ നിന്ന് ഉണ്ടായത് അത് കാണാൻ എത്തിയത് പകുതിയിൽ ഏറെ കുട്ടികളാണ് ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് മുൻപോട്ട് വന്നത് എന്നാൽ ഇപ്പോൾ തൊപ്പിക്കെതിരെ കേസെടുക്കുകയാണ് വളാഞ്ചേരി പോലീസ് ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദങ്ങൾ പ്രയോഗിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത് ഉദ്ഘാടനം നടന്ന വസ്ത്രശാല ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Mrz തൊപ്പി എന്ന യൂട്യൂബ് ചാനലിന് 6 ലക്ഷത്തിൽ പരം കാഴ്ചക്കാരാണ് ഉള്ളത്. ഇതിൽ ഭൂരിപക്ഷം പേരും 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് പറയാം.

ഇയാളുടെ പല വീഡിയോകളിലും സ്ത്രീകളെ മോശമായി വിലയിരുത്തുന്നതും കാണാം. മോശം പ്രയോഗങ്ങൾ, ടോക്സിക് മനോഭാവം എന്നിവയൊക്കെയാണ് തൊപ്പിയുടെ വീഡിയോകളിൽ കാണുന്നത്. സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായാണ് തൊപ്പി പല വീഡിയോകളിലും ചിത്രീകരിക്കുന്നത്. തൊപ്പി എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പേര് നിഹാദ് എന്നാണ്.