ജോലിക്കിടെ ഷോക്കേറ്റു, 21ക്കാരന് ദാരുണന്ത്യം

യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കുടല്ലൂരിലാണ് സംഭവം. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് ആണ് ഷോക്കേറ്റ് മരിച്ചത് 21വയസ്സായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം സംഭവിക്കുന്നത്.സഞ്ജയ്ക്ക് ഇലക്ട്രിക് ജോലിക്കിടയിൽ കട്ടറിൽ നിന്നും ഷോക്ക്
ഏൽക്കുകയായിരുന്നു.

ഉടനെ തന്നെ പട്ടാമ്പിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സഞ്ജയിയുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.