കൊടുത്താൽ കണ്ണൂരിലും കിട്ടും കുട്ടിയെ ആക്രമിച്ച നായകൾക്ക് ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ

sruthi

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വലിയ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്, ഒരു കുട്ടിയുടെ മരണത്തിന് വരെ ഇടയാക്കി.അത്തരത്തിൽ മുപ്പിയിലങ്ങാട് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റ കാഴ്ചകളും നാം കണ്ടിരുന്നു.

സ്കൂൾ വിട്ട് വീടിനു പരിസരത്ത് കളിക്കുന്നതിൽ ഇടയായിരുന്ന കടിയേറ്റത് കുട്ടിയുടെ കായ്ക്കും കാലിനും ആണ് കടിയേറ്റത്.പരിക്കേറ്റ വിദ്യാർത്ഥിനിയെ ചാല ജിം കെയർ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.
മൂന്നു നായ്ക്കൾ ചേർന്ന് കുട്ടിയെ വലിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്.
ഈ സിസിടിവിയിൽ കാണുന്ന മൂന്നുനായ്ക്കൾ ചത്തതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകളായി പുറത്തിറങ്ങുന്നത്.

കൊടുത്താൽ കണ്ണൂരിലും കിട്ടും, നിങ്ങൾക്കാദരാഞ്ജലികൾ നേരട്ടെ എന്ന തലക്കെട്ട് കൂടി നിരവധി ട്രോളുകളാണ് ഈ മൂന്നെണ്ണം നായകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ കുട്ടിയെ ആക്രമിച്ച നായകളാണ് ഇതെന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.