ജീവിക്കാൻ മാർഗ്ഗമില്ലാതെ ട്രാഫിക് നിയന്ത്രിച്ച് രാജേശ്വരി

sruthi

ജീവിക്കാൻ മാർഗ്ഗം ഇല്ലാതെ ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ് പിയെ കാണാൻ പെരുമ്പാവൂരിൽ നിന്ന് ആലുവയിൽ എത്തിയ രാജേശ്വരി രണ്ടര മണിക്കൂർ പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചു.

ഒടുവിൽ പിങ്ക് പോലീസ് അനുനയിപ്പിച്ചാണ് പെരുമ്പാവൂരിലേക്കുള്ള ബസ് സ്റ്റോപ്പിൽ എത്തിച്ചത്.
2016 ഏപ്രിൽ 28ന് കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ അമ്മയാണ് രാജേശ്വരി. അകൊല്ലം നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് രാജേശ്വരി വാർത്തകളിൽ നിറഞ്ഞിരുന്നു.

എനിക്ക് വിശക്കുന്നു പട്ടിണിയാണ് എന്നെ ഏറ്റെടുക്കുന്നു എന്ന് പ്രഖ്യാപിച്ച സർക്കാർ തിരിഞ്ഞുനോക്കുന്നില്ല
ട്രാഫിക് വാർഡന്റെ ജോലി എനിക്കിഷ്ടമാണ് എസ്പി അടക്കമുള്ളവർക്കും സന്മനസ്സുണ്ടെങ്കിൽ ജോലി തരട്ടെ ഒരു ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കേണ്ട ഞാനൊരു മനുഷ്യ സ്ത്രീ അല്ലേ? എനിക്കുമില്ലേ വിശപ്പ് ദാഹവും എന്നാണ് രാജേശ്വരി പറഞ്ഞത്.

മണ്ണുംപുറം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 9 30നാണ് പാലസ് റോഡിൽ മുനിസിപ്പൽ ഹൗസിനു മുൻപിൽ എത്തിയ രാജേശ്വരി വാഹനങ്ങൾ നിയന്ത്രിച്ചത് 12 മണി വരെ തുടർന്നു തോളിൽ ഒരു ബാഗ് തൂക്കിയ ഒരു സ്ത്രീ പതിവില്ലാതെ റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു ചുരുക്കം ചിലർ മാത്രമാണ് രാജേശ്വരിയെ തിരിച്ചറിഞ്ഞത്.

വർഷങ്ങളായി ജോലിയില്ല വീട്ടിൽ ജോലിക്കും കട വരാന്തകൾ അടിച്ചുവാരാനും പോയിരുന്നു ഹോം നേഴ്സ് ആയും ജോലി ചെയ്തു ഒരു ജോലിയും അധിക ദിവസം കിട്ടിയില്ല കയ്യിൽ കാശൊന്നുമില്ല മൂത്തമകളും ഭർത്താവും വേറെയാണ് താമസം സർക്കാർ പണിത് നൽകിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തിയ അവസ്ഥയിലാണെന്ന് രാജേശ്വരി പറയുന്നു. രാജേശ്വരിയുടെ മകൾ കൊല്ലപ്പെട്ടത് വലിയ വാർത്തയായതോടെ രാജേശ്വരിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. മൂത്തമകൾക്കു റവന്യൂ വകുപ്പിൽ ജോലികൾ നൽകിയിരുന്നു അന്ന് തങ്ങളുടെ പേരിൽ പിരിച്ചെടുത്ത തുക പലരും തന്നിട്ടില്ലെന്നും രാജേശ്വരി പറയുന്നുണ്ട്.