കണ്ടം കളി അഥവാ കള്ളക്കളി വിഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്

ഒരു മലയാളം ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചത്. കണ്ടം കളി അഥവാ കള്ളക്കളി. എന്ന ക്യാപ്ഷനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയുടെ ലൊക്കേഷനിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

 

 

എന്നാൽ ഈ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അതേസമയം, ‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത് , ഒട്ടനവധി ചിത്രങ്ങൾ ആണ് ടോവിനോ തോമസിനെ നായകനാക്കി ഇറക്കാൻ ഇരിക്കുന്നത് , വലിയ ഒരു കാത്തിരിപ്പിൽ തന്നെയാണ് പ്രേക്ഷകരും ,