2000 നോട്ടുകൾ നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കുക ആദായനികുതി വകുപ്പ് പിടികൂടാം

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു. ബാങ്കിൽ 2000 രൂപ നോട്ട് വലിയ തോതിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവരുടെ കൈവശം ഉറവിടം വെളിപ്പെടുത്തുന്ന കൃത്യമായ രേഖകൾ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അല്ലാത്ത പക്ഷം ഇടപാടുകളിൽ ക്രമക്കേട് നടന്നു എന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ നടപടി നേരിടേണ്ടതായി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

 

ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വെളിപ്പെടുത്തുന്ന വരുമാനവും സാമ്പത്തിക ഇടപാട് രേഖകളും തമ്മിൽ ആദായനികുതി വകുപ്പ് ഒത്തുനോക്കാറുണ്ട്. കണക്കിൽ ഏതെങ്കിലും തരത്തിൽ പൊരുത്തക്കേടുകൾ കണ്ടാൽ ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുന്നതാണ് രീതി. ആദ്യം ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരന് നോട്ടീസ് നൽകും. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നതാണ് ആദായനികുതി വകുപ്പിന്റെ രീതി.2018-ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആർ.ബി.ഐ. അറിയിച്ചു. ‘2000-ത്തിന്റെ നോക്കുകൾ അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. മറ്റുനോട്ടുകൾ നിലവിൽ യഥേഷ്ടം ലഭ്യമാണ്. അതുകൊണ്ട് 2000-ത്തിന്റെ നോട്ടുകളുടെ അച്ചടി 2018-19 ൽ നിർത്തിവച്ചു അതിനെ തുടർന്നാണ് ആണ് ഈ നോട്ട് നിരോധനം

https://youtu.be/UL7H_MIYjjw