Press "Enter" to skip to content

ചികിത്സക്കിടെ കാൽ പൊള്ളി ചെരിഞ്ഞ തൃപ്രയാർ ബലരാമന്റെ കഥ

Rate this post

പരീക്ഷണ ചികിത്സക്കിടെ കാൽ പൊള്ളി ചെരിഞ്ഞ ഒരു കൊമ്പൻ ഉണ്ടായിരുന്നു നമ്മളുടെ ഈ കേരളത്തിൽ , പരീക്ഷണ ചികിൽസയുടെ ഇരയായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപത്ത് ചികിത്സയിലിരിക്കെ പുലർച്ചെയാണ് ചെരിഞ്ഞത്. പാദരോഗവും കാലുകളിലെ പഴുപ്പും കാരണം ഇന്നലെ രാവിലെ തന്നെ ആന തളർന്നു വീണിരുന്നു. തുടർന്ന് ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം തുടരവെ ഇന്ന് രാവിലെ ചെരിയുകയായിരുന്നു.ഊരകം ക്ഷേത്രത്തിനു സമീപത്തെ ദേവസ്വംപറമ്പിൽ നീരിൽ കഴിയവേ ബലരാമൻ കഴിഞ്ഞ ജനുവരി 15ന് തളർന്നിരുന്നു.

 

എണീറ്റുനിൽക്കാൻ കഴിയാത്തതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് അന്ന് ഉയർത്തിയത്. അന്നുമുതൽ ഡോ. ഗിരിദാസിന്റെ നേതൃത്വത്തിൽ ആന ചികിത്സയിലായിരുന്നു. മുൻവശത്തെ വലതുകാലിലെ ചെരുപ്പടി അടർന്ന നിലയിലുമായിരുന്നു. വാത ചികിൽസയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിൽസയിൽ കാലിൽ പൊള്ളലേറ്റ് മുറിവാണ് ആനയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാക്കിയത്.ആനയെ ചികിത്സിച്ചതിന്റെ പിഴവുമൂലം ശരീരത്തിലേറ്റ പൊള്ളലാണ് പഴുപ്പിന് കാരണമെന്നു പറഞ്ഞ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പരാതി നൽകിയിരുന്നു. പരീക്ഷണ ചികിൽസക്കെതിരെ ആക്ഷേപവുമായി നാട്ടുകാർ കൂടി രംഗത്ത് വന്നതോടെയാണ് ബോർഡ് ചികിത്സക്കായി ശ്രമം തുടങ്ങിയത്. എന്നാൽ ഇങനെ ഒരു കാര്യം ആദ്യം ആയിട്ട്ആണ് കേൾക്കുന്നത് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,