ധാരികനും കാളിയും, ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ് കാളി, ഭദ്രകാളി അഥവാ മഹാകാളി . സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ശക്തിയുടെ പ്രതീകമായി കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ദേവി ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. ഭാരതത്തിലെമ്പാടും മഹാകാളി ആരാധിക്കപ്പെടുന്നു. ഇത് ശിവപത്നി ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. അതുപോലെ തന്നെ ദാരികൻ ഒരു അസുര ചക്രവർത്തിയാണെന്ന് മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഭദ്രോൽപ്പത്തി പ്രകരണത്തിൽ കാണാം.
മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം ഇദ്ദേഹം ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവിൽ നിന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്നും, പതിനായിരം ആനകളുടെ കരുത്തും, യുദ്ധക്കളത്തിൽ ഇറ്റുവീഴുന്ന തന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും തന്നെ പോലെ ആയിരം ദാരികന്മാർ ഉണ്ടാകണമെന്നും, കൂടാതെ ബ്രഹ്മാസ്‌ത്ര മന്ത്രങ്ങളും വരം നേടിയ ദാരികൻ മൂന്നുലോകങ്ങളും കീഴടക്കി[അവലംബം ആവശ്യമാണ്]. സ്വർഗ്ഗലോകം കീഴടക്കിയ ഇദ്ദേഹത്തിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ദേവൻമാർ ബ്രഹ്മാവിനെയും മഹാവിഷ്ണുവിനെയും ശരണം പ്രാപിച്ചു. ധാരികനും കാളിയും,ധാരികന്റെയും കാളിയുടെയും പിന്നിലെ ഐധീഹ്യം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക,