21 വയസ്സാകുമ്പോൾ 69 ലക്ഷം ലഭിക്കുന്ന സുകന്യ സമൃദ്ധി പദ്ധതി

Ranjith K V

പെൺകുട്ടികൾക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന.പ്രധാന മന്ത്രിയുടെ ഇന്ത്യയെ ശാക്തീകരിക്കൽ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 8.1% പലിശ നിരക്ക് പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകൾ തുറന്നു.ഇൻകം ടാക്സ് ഇല്ല എന്നതാണ് ഇതിൻറെ പ്രത്യേകത.മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

 

ആയിരം രൂപയ്ക്കുപകരം ഓരോ വർഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടിൽ അടച്ചാൽ മതി. ഒരോ സാമ്പത്തിക വർഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്..രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ്ഓഫീസിൽ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങി 14 വർഷംവരെ നിക്ഷേപം നടത്തിയാൽ മതി. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 8.1 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പെൺകുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാൻ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/lrXUg1sXObs