സ്‌മൈൽ കേരള വനിതകൾക്ക് സർക്കാർ വായ്പ സഹായം 1 ലക്ഷം സബ്‌സിഡിയും

വനിതകൾക്ക് സർക്കാർ വായ്പ സഹായം കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ടവരുടെ വനിത ആശ്രിതർക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് വായ്പ നൽകുന്ന വനിതാ വികസന കോർപറേഷന്റെ പദ്ധതിയാണ് സ്‌മൈൽ കേരള. 18-55 പ്രായപരിധിയിലുള്ള 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകർ. 6 % പലിശ നിരക്കിൽ ₹ 5 ലക്ഷം വരെ വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുന്നത്. ഒരു ലക്ഷം വരെയുള്ള വായ്പകൾക്ക് 5 സെന്ററിൽ കുറയാത്ത വസ്തുവിന്റെ അസൽ കരം അടച്ച രസീത് ജാമ്യമായി സ്വീകരിച്ചു വായ്പ നൽകും. ക്യത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് വായ്പ തുകയുടെ 20 % അല്ലെങ്കിൽ പരമാവധി ₹ ഒരു ലക്ഷം വരെ സബ്‌സിഡി നൽകും.

 

കോവിഡ് ബാധിച്ചു മരണപ്പെട്ട 18നും 60നും ഇടയിൽ പ്രായമുള്ള കുടുംബനാഥ/ന്റെ കേരളത്തിൽ സ്ഥിരതാമസക്കാരിയായ ആശ്രിത ആയിരിയ്ക്കണം അപേക്ഷിയ്ക്കേണ്ടത്. അപേക്ഷകയുടെ പ്രായം 18നും 55നും ഇടയിലായിരിയ്ക്കണം. അപേക്ഷകയുടെ വാർഷിക കുടുംബവരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. വിശദ വിവരങ്ങൾക്ക് 0471245485, 9496015015 നമ്പറിൽ ബന്ധപ്പെടണം. അപേക്ഷേയ്ക്ക് https://kswdc.org/wp-content/uploads/2022/02/Smile-Kerala.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

https://youtu.be/y4Hpidq7vKU