Press "Enter" to skip to content

അമ്മയോട് പിണങ്ങിയ അനിയത്തി വാവയ്ക്ക് ഭക്ഷണം വാരി കൊടുത്ത് ചേട്ടൻ

Rate this post

ഏതു പ്രായത്തിലേക്കാണ് നമ്മൾ തിരിച്ചു പോകേണ്ടത് എന്ന് ചോദിച്ചാൽ എല്ലാവരും പറയും കുട്ടിക്കാലം, കുട്ടിക്കാലം ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും ആ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്കവരും.മഴ നനഞ്ഞ് സ്കൂളിലേക്ക് ഓടാനും വഴിയിലെ മാവിലും പുളിയിലും ഒക്കെ കല്ലെറിഞ്ഞു കൂട്ടരുമൊത്ത് സാറ്റ് എണ്ണി കളിച്ചും, നിഷ്കളങ്കമായ ആ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ.

അത്തരത്തിൽ ഒരു ഏട്ടന്റെയും അനിയത്തിയും തമ്മിലുള്ള ആഴമായ സ്നേഹത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുസൃതി കാണിച്ച് അമ്മയോട് പിണങ്ങിയ അനിയത്തി ക്കുട്ടിക്ക് ഭക്ഷണം ചേട്ടൻ വാരി കൊടുക്കുന്നതാണ് ഈ വീഡിയോ. അമ്മമാർ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നത് പോലെ തന്നെയാണ് ചേട്ടൻ അനിയത്തിക്ക് ഭക്ഷണം നൽകുന്നത് അമ്മയാണ് വീഡിയോ എടുക്കുന്നത്. അമ്മ വീഡിയോ എടുക്കുന്നത് കണ്ട് അവൻ നിഷ്കളങ്കമായി ചിരിക്കുന്നതും കുഞ്ഞി പെണ്ണിന്റെ കള്ളക്കരച്ചിലും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്
സ്നേഹ വിഷ്ണു എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇതുവരെ 7 ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു. ഒരു ലക്ഷത്തി അധികം ആളുകൾക്കും ഷെയർ ചെയ്തിട്ടുണ്ട് ഏട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹം വിവരിക്കാൻ വാക്കുകളാൽ സാധിക്കില്ല , എത്ര പണം കൊടുത്താലും ഇങ്ങനെയൊരു സ്നേഹം ലഭിക്കുമോ എന്നാണ് വീഡിയോയ്ക്ക് താഴെയായി വരുന്ന കമന്റുകൾ.