കോടികൾ ആസ്തിയുള്ള ഇന്ത്യൻ യൂട്യൂബർമാർ

News Desk

സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതുകൊണ്ടുതന്നെ നിരവധിപേരാണ് യൂട്യൂബ് വീഡിയോ രംഗത്തേക്ക് ഓരോ ദിവസവും എത്തികൊണ്ടിരിക്കുന്നത്. വ്യത്യസ്തതകൾ നിറഞ്ഞതും ആകാംഷജനകമായതുമായ വിഡിയോകൾ കാണാനാണ് ആളുകൾ ഉള്ളത്.

യൂട്യൂബ് എന്ന മാധ്യമം പ്രസക്തി ആർജിക്കുന്ന സമയത് ചാനൽ തുടങ്ങിയ ചിലരാണ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക ശേഷിയുള്ള യൂട്യൂബർമാർ. ടെക്, റീക്ഷൻ വീഡിയോ, കോമഡി എന്നിങ്ങനെ വ്യത്യസ്തമായ വിഡിയോകൾ ചെയ്യുന്ന ഇവർ ആരൊക്കെ എന്ന് നോക്കാം.

1 ടെക്നിക്കൽ ഗുരുജി

ഗൗരവ് ചൗദരി – ടെക്നോളജിയുടെ ബന്ധപ്പെട്ട വീഡിയോകളാണ് ഇദ്ദേഹം ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് ടെക് വിഡിയോകൾ ആയിരുന്നു. ഓരോ മാസവും 12 ലക്ഷം രൂപക്കും മുകളിൽ വരുമാനം നേടുന്ന ഒരു ചാനൽ കൂടിയാണ് ഇദ്ദേഹത്തിന്റെത്. നിരവധി paid പ്രൊമോഷനുകളും ലഭിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ആസ്തി 45 മില്യൺ ഡോളറാണ്.

2 ആശിഷ്

Ashish Chanchlani Vines എന്ന ചാനലിന് ഉടമയാണ് ഇദ്ദേഹം. 20 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2014 ൽ ആണ് ഇദ്ദേഹം യൂട്യൂബ് രംഗത്തേക്ക് കടന്നുവന്നത്.

3 അമിത്

Amit Bhadhana – 23 സബ്സ്ക്രൈബർമാർ ഉള്ള യൂട്യൂബ് ചാനലിന് ഉടമയാണ് ഇദ്ദേഹം. 2014 ൽ ആണ് ഇദ്ദേഹം ആദ്യമായി ചാനലിൽ വീഡിയോ ഇട്ടു തുടങ്ങിയത്. ഇദ്ദേഹത്തിനെ 6 . 3 മില്യൺ ആണ് ആസ്തി

4 കാരി മിനാറ്റി


Ajey Nagar – 39 മില്യൺ സബ്സ്ക്രൈബർമാർ ഉള്ള യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഓരോ വിഡിയോയും കാണാനാണ് ഉള്ളത്. 4 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി,