Press "Enter" to skip to content

ജൂൺ മാസ റേഷൻ വിതരണം പ്രഖ്യാപിച്ചു – June 2023 Ration Update

Rate this post

June 2023 Ration Update:- ജൂൺ മാസ റേഷൻ വിതരണം പ്രഖ്യാപിച്ചു, ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റി.

സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാനത്തിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു.ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും മഞ്ഞ കാർഡുടമകൾ 97 ശതമാനവും പിങ്ക് കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റി.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5ന് അവസാനിക്കുകയും മെയ് മാസത്തെ റേഷൻ വിതരണം മെയ് 6ന് ആരംഭിക്കുകയും ചെയ്യും. സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടി. എല്ലാ കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാൻ അവസരം നല്കി. മെയ് വെള്ളകാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/9rZQ4oN-Q6A