രജനികാന്തിന്റെ വാക്കുകൾ വലിയ ചർച്ചയാകുമ്പോൾ! ലാലേട്ടനെപ്പോലും മറന്നില്ല!

News Desk

രജനികാന്ത് ആരാധകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ ആയിരുന്നു ജെയ്ലർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ നടന്നത്. തലൈവരുടെ എൻട്രി അതി ഗംഭീരമായിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കഴിഞ്ഞു. ജെയ്ലർ എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം നിരവധി കാര്യങ്ങളാണ് ഓഡിയോ ലോഞ്ച് വേദിയിൽ തുറന്നുപറഞ്ഞത്. ബീസ്റ്റ് എന്ന ദളപതി ചിത്രത്തിന്റെ പ്രാചയത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെയ്ലർ. ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കരുതെന്ന് തന്നോട് പ്രലരും പറഞ്ഞിരുന്നു എന്ന് രജനികാന്ത് വെളിപ്പെടുത്തി.

ഒരു സംവിധായകൻ ഒരിക്കലും പരാചയപെടുന്നില്ല എന്നും, മറ്റുള്ളവരുടെ വാക്കുകൾ ഒരിക്കലും മുഖവിലക്ക് എടുക്കില്ല എന്നും അദ്ദേഹം വ്യതമാക്കി. ജെയ്ലറിന്റെ ഓഡിയോ ലോഞ്ച് നിടയിൽ സംസാരിക്കുമ്പോഴാണ് രജനി ഈ കാര്യം വെളിപ്പെടുത്തിയത്. ജെയ്ലർ എന്ന ചിത്രത്തിനായി ഒരു പ്രോമോ റിലീസ് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷമാണ് വിജയ് ചിത്രം ബീസ്റ് റിലീസ് ചെയ്തത്. പക്ഷെ ചിത്രം വിചാരിച്ച അത്രയും നന്നായില്ല.

നിരവധിപേരെയാണ് സംവിധായക സ്ഥാനത്തുനിന്നും നെല്സനെ മാറ്റണം എന്ന് പറഞ്ഞ് തന്നെ വിളിച്ചത്. നിരവധി ആളുകൾ ഈ കാര്യവുമായി വിളിച്ചപ്പോൾ തന്നെ സൺ പിക്ചർസുമായി ഞങ്ങൾ ചർച്ചകൾ നടത്തി. ബീസ്റ് എന്ന ചിത്രത്തിന് മോശം അഭിപ്രായം ആണെങ്കിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ തന്നെ ലഭിക്കുന്നുണ്ട് എന്നാണ് ബീസ്റ് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനി അറിയിച്ചത്. അതുകൊണ്ടുതന്നെ സംവിധായകനെ മാറ്റേണ്ടി വന്നില്ല എന്നും രജനികാന്ത് അറിയിച്ചു.