കേരളത്തിൽ അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത – Rain Alert in Kerala

sruthi

കേരളത്തിൽ അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത :- കേരളത്തിൽ അടുത്ത രണ്ടു ദിവസം ദിവസം വ്യാപകമായി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ രണ്ടു മുതൽ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ജൂലൈ 5, 6 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴ ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ബംഗാൾ കടലിന്റെ മധ്യഭാഗത്തും ആൻഡമാൻ കടലിനു മുകളിലും ചക്ര വാത ചുഴി നിൽക്കുന്നതിനാൽ മഴ ശക്തമാകുമെന്നാണ് വിശദീകരണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ, അപകടമേഖലകളിൽ നിന്നും അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാമങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിതാകലം പാലിക്കുക കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Rain Alert in Kerala