മലയാളികളുടെ ഏറ്റവും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ടയും ബീഫും, വ്യത്യസ്ത തരത്തിൽ ഉള്ളതും വ്യത്യസ്ത വലുപ്പത്തിൽ ഉള്ളതുമായ പൊറോട്ടകൾ ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാണ്. പൊറോട്ടക്ക് കൂട്ടായി ബീഫ് കറി, റോസ്‌റ് എന്നിങ്ങനെ നിരവധി ഇനങ്ങളും. എന്നാൽ പൊറോട്ടയും ബീഫും എന്ന കോംബോയുടെ രുചി കൊണ്ട് പലപ്പോഴും നമ്മൾ മലയാളികൾ പൊറാട്ടയും ബീഫും എത്രത്തോളം അപകടകാരിയാണെന്ന കാര്യം ചിന്തിക്കുക പോലും ഇല്ല. പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദയും, ബീഫിൽ അടങ്ങിയിരിക്കുന്ന അമിതമായ കൊഴുപ്പുമാണ് പ്രധാന വില്ലൻ.
വിദേശ രാജ്യങ്ങളിൽ അമിതമായി മാംസ ആഹാരങ്ങൾ കഴിക്കുന്ന രീതികൾ നമ്മൾ പിൻ തുടരുന്നുണ്ട് എങ്കിലും, അവർ കഴിക്കുന്ന അത്രപോലും പച്ചക്കറി പഴ വർഗ്ഗങ്ങൾ നമ്മൾ കഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ ഫൈബർ ലഭ്യമാകുന്നില്ല.
നല്ല ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കണം എന്ന ആഗ്രഹമുള്ളവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പൊറോട്ടയും ബീഫും പോലെ ഉള്ള ഫാസ്റ്റ് ഫുഡുകൾ. പകരം ഇല വർഗ്ഗത്തിൽ പെട്ട ചീര, മറ്റു പച്ചക്കറികൾ പഴങ്ങൾ എന്നിവ കഴിച്ചാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട രീതിയിൽ നിലനിർത്താൻ സാധിക്കും.
നിങ്ങളുടെ ചുറ്റും കാണും പൊറോട്ടയും ബീഫും ദിവസവും കഴിക്കുന്ന നിരവധി ആളുകൾ, നിങ്ങളുടെ സുഹൃത്തുക്കൾ. അവരിലേക്ക് ഈ ചെറിയ അറിവ് എത്തിക്കു.. ഉപകാരപ്പെടും