വേറിട്ട സ്റ്റൈലിൽ കിടിലൻ ലുക്കുമായി നമ്മുടെ സ്വന്തം പൂർണിമ ഇന്ദ്രജിത്ത്

sruthi

മലയാള സിനിമയുടെ പ്രിയതാരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച പ്രിയ താരമാണ് പൂർണിമ. ഇന്ദ്രജിത്ത് മായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പൂർണിമ.

വിവാഹശേഷം പൂർണ്ണമായും സിനിമയിൽ നിന്നും മാറി നിന്ന പൂർണിമ വൈറസ് എന്ന സിനിമയിലൂടെ വീണ്ടും ശക്തമായി തിരിച്ചു വരവ് നടത്തിയിരുന്നു. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരായത്, നായിക എന്നതിലുപരി മികച്ചവതാരികയും ഫാഷൻ ഡിസൈനറും ആണ് പൂർണിമ.

ഇടയ്ക്കിടെ ഫാഷനിലൂടെ കാഴ്ചക്കാർക്ക് നവ്യാനുഭവതി പൂർണിമ നൽകിയിട്ടുണ്ട്. സ്വന്തമായി സ്റ്റൈൽ ചെയ്ത വസ്ത്രങ്ങളിൽ ഹെയർ സ്റ്റൈലിൽ തന്റെതായ മുദ്ര പതിപ്പിക്കാൻ പൂർണിമ ഇന്ദ്രജിത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാന്റും ക്രോപ്ടോപ്പും ജാക്കറ്റ് ആണ് വേഷം. ഫുക്കറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.