PM കിസാൻ അറിയിപ്പെത്തി ഇനി മുഖം സ്കാൻ ചെയ്യണം

രാജ്യത്തെ പ്രധാന കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഒന്നായ പിഎം-കിസാൻ പ്രകാരം രജിസ്റ്റർ ചെയ്ത കർഷകർക്ക് ഒറ്റത്തവണ പാസ്‌വേഡോ വിരലടയാളമോ ഇല്ലാതെ അവരുടെ മുഖം സ്‌കാൻ ചെയ്‌ത് ഇ-കെവൈസി പൂർത്തിയാക്കാൻ ഇനി സാധിക്കും. പിഎം-കിസാൻ മൊബൈൽ ആപ്പിലെ പുതിയ ഫീച്ചർ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്‌ഘാടനം ചെയ്തു, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി, കൃഷി സെക്രട്ടറി മനോജ് അഹൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത് വളരെ എളുപ്പമായിരിക്കുന്നുവെന്ന്PM കിസാൻ മൊബൈൽ ആപ്പ് വഴി, വിദൂര ദേശങ്ങളിൽ താമസിക്കുന്ന കർഷകർക്ക് ഒടിപിയോ വിരലടയാളമോ ഇല്ലാതെ മുഖം സ്കാൻ ചെയ്ത് ഇനി ഇ-കെവൈസി ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് പിഎം-കിസാൻ കീഴിൽ, അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകി വരൂന്നു.PM-KISAN ന്റെ 14-ാം ഗഡു 8.1 കോടിയിലധികം കർഷകർക്ക് നൽകിയാതായി ഓദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സഹായത്തോടെ ഗ്രാമതല ഇ-കെവൈസി ക്യാമ്പുകൾ സംഘടിപ്പിക്കാൻ കോമൺ സർവീസ് സെന്ററുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യൽ, ഇ-കെവൈസി എന്നിവയുടെ സ്ഥിതിയും അറിയാനാകുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിഎം കിസാന്റെ ഗുണഭോക്താക്കൾക്ക് അവരുടെ വീട്ടുപടിക്കൽ ആധാർ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ (IPPB) കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്,

https://youtu.be/1jAgmTu-XQI