രാജ്യത്ത് കൃഷി ഉപജീവനമാർഗമായി കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. ഇത്തരം ചെറുകിട കർഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്നത്. ഇതിൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി. സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകർത്താക്കളുമാണ് പദ്ധതിക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
2019 ഫെബ്രുവരി ഒന്നിന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ നടത്തിയ ഇടക്കാല ബജറ്റിലാണ് പിഎം കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചത്. നിലവിൽ 15 കോടിയോളം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിൽ ആനുകൂല്യം കൈപ്പറ്റി വരുന്നത് എന്നാണ് വിവരം. വിളകളുടെ ആരോഗ്യവും പരിപാലനവും ഉറപ്പാക്കി അതുവഴി കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.PM കിസാൻ സമ്മാൻ നിധി അവസാന ഗഡു വിതരണം നടത്തുകയാണ് , 2000 വിതരണം ജൂൺ 10 ന് വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/3evqlrJkSeI