PM കിസാൻ സമ്മാൻ നിധി തുക 2000 കിട്ടാൻ അപേക്ഷ നൽകണം എന്ന് പറയുന്നു , രണ്ടു ഹെക്ടറിൽ കവിയാത്ത കൃഷി ഭൂമിയുണ്ടോ പ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം. എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. സംസ്ഥാന സർക്കാരിൻറെ ലാൻഡ് റെക്കോർഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. 2,000 രൂപ മൂന്ന് തവണകളായാണ് നിക്ഷേപിയ്ക്കുന്നത്.കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.
അല്ലെങ്കിൽ റെവന്യൂ ഓഫീസർക്കോ, പിഎം കിസാൻ നോഡൽ ഓഫീസർക്കോ അപേക്ഷ നൽകാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. പദ്ധതിയിൽ അംഗമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും എന്നതാണ് പ്രധാന സവിശേഷത. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.അക്ഷയ കേന്ദ്രങ്ങൾ വഴി പദ്ധതിയിൽ നേരിട്ട് അപേക്ഷ നൽകാനാകും. ആധാർ കാർഡിൻറെ പകർപ്പ്, ഉപഭോക്താവിൻറെ പേര്, ബാങ്ക് അക്കൌണ്ട് നമ്പർ, ഐഎഫ്എസ്‍സി കോഡ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ഒപ്പിട്ട സാക്ഷ്യപത്രവും നൽകണം. ആധാർ കാർഡിലെ പേരു തന്നെ അപേക്ഷയിലും തെറ്റാതെ നൽകണം. എന്നിങ്ങനെ ഉള്ള വിവരങ്ങൾ നൽകിയാൽ മതി , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/HeVn-tGE14I