പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ഗുണഭോക്താക്കളായ കർഷകർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പതിമൂന്നാം ഗഡു ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി പുറത്തിറക്കി, ഇപ്പോൾ 14-ാം ഗഡു അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂസ് 18 ന്റെ റിപ്പോർട്ട് പ്രകാരം പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു മെയ് അവസാന വാരത്തിൽ പുറത്തിറങ്ങും. എന്നാൽ, ഇത് ഔദ്യോഗിക അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് മാസങ്ങളിൽ 3 ഗഡുക്കളായാണ് കർഷകർക്ക് ധനസഹായം നൽകുന്നത്. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നു.
മെയ് 25, 26, 27 ദിവസങ്ങളിൽ ഇതിനായി പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. കർഷകൻ ആധാർ കാർഡും മൊബൈൽഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തിച്ചേരണം.എല്ലാ പി എം കിസാൻ ഗുണഭോക്താക്കളം പദ്ധതി ആനുകൂല്യം തടസമില്ലാതെ ലഭിക്കുന്നതിനായി ആധാർ കാർഡും മൊബൈൽ ഫോണുമായി നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ കെവൈസി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ വഴിയോ ചെയ്യണം. മെയ് 22 മുതൽ മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും.കിസാൻ സമ്മാൻ നിധി 2000 രൂപ മെയ് 31 കൈയിൽ ഏതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/yMyXXF3hq94