സംഘടിത തൊഴിലാളികൾക്കിനി കേന്ദ്രപെൻഷൻ

സാമൂഹ്യ സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 മെയ്‌ 9ന് കൽക്കത്തയിൽ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. 60 വയസ്സ് പൂർത്തിയായ വരിക്കാർക്ക് നിശ്ചിത തുക പ്രതിമാസം പെൻഷൻ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്.സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ , മാർഗ നിർദേശക തത്വങ്ങൾ എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. കാലാകാലങ്ങളിൽ ഗവൺമെന്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്‌ഷ്യം.അടൽ പെൻഷൻ യോജന ദേശീയ ജനാധിപത്യ (എൻ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്.18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഈ പദ്ധതിയിൽ ചെരാവുന്നതാണ്.42 രൂപ മുതൽ 210 രൂപ വരെയുള്ള വരിസംഖ്യക്ക് യഥാക്രമം 1000 രൂപ മുതൽ 5000 രൂപ വരെ ആജീവനാന്ത പെൻഷൻ ലഭിക്കും.ഉപഭോക്താവ് അടക്കുന്ന തുകയുടെ 50 ശതമാനമോ 1000 രൂപയോ ആദ്യത്തെ അഞ്ചു വർഷത്തേക്ക് കേന്ദ്ര ഗവൺമെന്റ് ഓഹരി നൽകും. 2015 ഡിസംബർ 31 നു മുൻപ് പദ്ധതിയിൽ ചേരുന്ന ആൾക്കും വരുമാന നികുതി പരിധിയിൽ വരാത്ത ആൾക്കുമാണ് അടൽ പെൻഷൻ പദ്ധതിക്ക് അർഹതയുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക

 

 

https://youtu.be/tQQkL8rbv3A