ക്ഷേമപെൻഷൻ അറിയിപ്പ് മസ്റ്ററിങ്ങ് അവസാനിക്കുന്നു

Ranjith K V

സാമൂഹ്യ സുരക്ഷാ പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കുന്ന ക്ഷേമ പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ജീവൻരേഖ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30 വരെ നടത്താം. 2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ വിവിധ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് നടത്തേണ്ടത്.ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമ നിധി ബോർഡ് ഗുണഭോക്താക്കൾ, 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, കിടപ്പു രോഗികൾ, മസ്റ്ററിംഗ് പരാജയപ്പെടുന്നവർ തുടങ്ങിയവർ അതാതു തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

 

 

ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ/ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം,അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പെൻഷൻ കിട്ടാൻ മസ്റ്ററിംഗ് മരവിപ്പിച്ചു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , മസ്റ്ററിങ്ങ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/FV-Bbfe1qqM