മസ്റ്ററിംഗ് ജൂൺ 16 മുതൽ ചെയ്‌ത്‌ തുടങ്ങി

Ranjith K V

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേനെ നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്. പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിർബന്ധമായും അക്ഷയയിൽ പോകേണ്ടതാണ്. ഗുണഭോക്താവ് പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ.വേണ്ട. മസ്റ്ററിംഗ് അക്ഷയയിൽ മാത്രമാണ്. അക്ഷയയിൽ മസ്റ്ററിംഗ് നടത്തിയാൽ ഈ വിവരം ഓൺലൈൻ ആയി തന്നെ തദ്ദേശസ്ഥാപനത്തിൽ അപ്ഡേറ്റ് ആകുന്നതാണ്. .

 

ഗുണഭോക്താവ് മാനുവലായി യാതൊന്നും നൽകേണ്ടതില്ല.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ്​ നടത്തുന്നതാണ് നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 16മുതൽ മസ്റ്ററിംഗ്  തുടങ്ങി . എന്നാൽ അവർക്ക് മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതിയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/3AkklMNfuWw