കല്യാണ വീടുകളിൽ പയ്യന്റെ കൂട്ടുകാർ ഒപ്പിക്കുന്ന ചില തമാശകൾ എങ്കിലും അതിരു വിടാറുണ്ട്, അതിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ സംഘർഷങ്ങൾ വരെ ഉണ്ടാകാൻ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ വീഡിയോ ആണ് വൈറലാകുന്നത്.
പാലക്കാട് പല്ലശ്ശനയിൽ നിന്നുള്ള ഒരു വീഡിയോ ആണ്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയായി കൂട്ടിയിടിക്കുകയാണ്. അയൽക്കാരനായ ഒരു വ്യക്തിയാണ് ഈ കാര്യം ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് കരയുന്ന വധുവിനെയും വീഡിയോയിൽ കാണാം.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ പാലക്കാട് പല്ലശ്ശന ഭാഗത്ത് വധുവിനെ വരവേൽക്കുന്ന രീതിയാണിത് . പുതു പെണ്ണ് കരഞ്ഞിട്ട് വേണം വീട്ടിൽ കയറാൻ എന്നാണ് ഇവിടുത്തെ ആചാരം എന്നൊക്കെ ന്യായീകരിച്ചിട്ടുള്ള നിരവധി കമന്റുകളും പിന്നാലെ എത്തുന്നുണ്ട്.എന്ത് ആചാരത്തിന്റെ പുറത്താണെങ്കിലും അതിരുവിട്ടു പോയെന്നും ഇത് ആചാരമല്ല അക്രമമാണ് എന്നൊക്കെ ചിലരും ചൂണ്ടിക്കാണിക്കുന്നുണ്ട് ഇതോടുകൂടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
പാലക്കാട് പല്ലശ്ശന സ്വദേശിയായ സജിയ്ക്കും കോഴിക്കോട് മുക്കം സ്വദേശിയായ സജിതക്കുമാണ് വിവാഹ ദിവസത്തിൽ ഇത്തരത്തിലുള്ള അനുഭവമുണ്ടായത്.
വിശദമായിരുന്നു അത് വീട്ടുകാരെയൊക്കെ മിസ്സ് ചെയ്തു കിളി പോയിരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് അപ്രതീക്ഷിതമായി ഇത് സംഭവിച്ചത് എനിക്ക് ശരിക്കും വേദനയായിട്ടാണ് ഞാൻ കരഞ്ഞത് നിലവിളക്ക് എടുത്ത് കരഞ്ഞിട്ടാണ് വീട്ടിൽ കയറിയത് ഇപ്പോഴും വേദനയുണ്ട്, അപ്പുറത്ത് കിട്ടിയതിനെക്കുറിച്ച് സജിത പറയുന്നു. തനിക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിക്ക് ഉണ്ടാകരുതെന്നും സജിത പറയുന്നുണ്ട്.