കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി ബാക്കി വെച്ചത്

Ranjith K V

സമാനതകളില്ലാത്ത നേതാവ് , കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി വലിയ ഒരു മനുഷ്യൻ തന്നെ ആയിരുന്നു . ജനസഞ്ചയത്തെ അനാഥമാക്കി ഉമ്മൻ ചാണ്ടി മടങ്ങുകയാണ്. മത്സ്യത്തിന് ജലം പോലെ ഉമ്മൻ ചാണ്ടിക്ക് ജീവശ്വാസമേകിയത് ജനക്കൂട്ടമാണ്. മനുഷ്യത്വമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. ആരോപണങ്ങളുടെ കൂരമ്പുകളേറ്റപ്പോഴും പിന്നിൽ നിന്നും കുത്തുകൾ വന്നപ്പോളും ഉമ്മൻചാണ്ടി പതറാതെ നിന്നത് ജനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസത്തിലാണ്. ഇനിയില്ല കുഞ്ഞൂഞ്ഞ് എന്ന തിരിച്ചറിവിൽ ആർത്തലച്ച് കരയുന്നവരും തൊണ്ടയിടറി മുദ്രാവാക്യം വിളിക്കുന്നവരും ഇനിയുണ്ടാകില്ല ഇതുപോലൊരാൾ എന്ന് സാക്ഷ്യം പറയുന്നു. സതീർഥ്യരുടെ കണ്ണീര് കോൺഗ്രസിന് ആരായിരുന്നു ഉമ്മൻ ചാണ്ടി എന്ന് വിളിച്ചു പറയുന്നു.

കേരള രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ സംസ്കാരം അവസാനിക്കുകയാണ്. എത്ര വേട്ടയാടപ്പെട്ടാലും എതിരാളിയെ വ്യക്തിഹത്യകൊണ്ട് മുറിവേൽപ്പിക്കില്ല എന്ന നിശ്ചയ ദാർഡ്യം, രാഷ്ട്രീയത്തിൽ അപൂർവമായ സൗമ്യ വിശുദ്ധി. ഉമ്മൻ ചാണ്ടി അടയാളപ്പെടുത്തിയതും ബാക്കി വെക്കുന്നതും എന്തൊക്കെയാണ് ഭരണം മാറി മാറി വന്നപോലെ ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരി ജനങളുടെ മനസ്സിൽ എപ്പോളും നിന്നിരുന്ന ഒരാൾ ആയിരുന്നു ,പുതുപ്പള്ളി വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943ലാണ് ജനനം. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ എസ്‌ യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1970 ൽ പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതൽ 2021 വരെ തുടർച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം ഇപ്പോൾ മരണം പെട്ടിരിക്കുകയാണ് , എന്നാൽ ഈ വേദനയിൽ കേരളം ഈപോലും ദുഃഖത്തിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,