ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി, സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ

ഗൂഗിളിന്റെ സുരക്ഷ വീഴ്ച കണ്ടെത്തിയ മലയാളിക്ക് ലഭിച്ചത്1.11 കോടി രൂപ. മലയാളിയായ കെ. എ ൽ ശ്രീറാമിന് 1,35,979 യുഎസ് ഡോളറാണ് സമ്മാനം ലഭിച്ചത്. നെടുമങ്ങാട് സ്വദേശിയായ ശ്രീറാം സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ് മനോരമ ന്യൂസ് ആയിരുന്നു ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്.

ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റീവാർഡ് പ്രോഗ്രാം 2022 രണ്ടു,മൂന്നു, നാല് സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. ഇതിനു മുൻപും ഗൂഗിളിന്റെയും മറ്റു സുരക്ഷ വീഴ്ച കണ്ടെത്തിയ ശ്രീറാം ശ്രദ്ധ നേടിയിട്ടുണ്ട്.
ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തുകയും ചെയ്യുന്നത് പതിവാണ് കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ട് ആക്കി നൽകുന്നത് ആയിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം ശ്രീറാമും ചെന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോക് ചേർന്നാണ് 4 റിപ്പോർട്ടുകൾ മത്സരത്തിൽ അയച്ചത് അതിൽ മൂന്നെണ്ണത്തിന് സമ്മാനം ലഭിച്ചു.