മലയാള സിനിമ താരം നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. അന്‍പത്തിയഞ്ച് ദിവസത്തെ ഷെഡ്യൂളാണ് പൂര്‍ത്തിയായത്. ജനുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയില്‍ ആരംഭിച്ചത്. മാജിക് ഫെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിലവില്‍ പേരിടാത്ത ചിത്രം എന്‍പി 42 എന്നാണ് അറിയപ്പെടുന്നത്. നിവിന്റെ 42-ാമത്തെ ചിത്രമാണിത്.ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നിവിന്‍ പോളിയുടെ നാൽപത്തി രണ്ടാമത്തെ ചിത്രമാണിത്.
നേരത്തേ ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവന്നിരുന്നു. ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വലിയ രീതിയിൽ തന്നെ ആണ് ചിത്രം വൈറൽ ആയിരിക്കുന്നത് , ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മെല്‍വി ജെ ആണ് കോസ്റ്റിയൂം. സംഗീതം മിഥുന്‍ മുകുന്ദന്‍. നിഷാദ് യൂസഫാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വലിയ ഒരു മുതൽ മുടക്കിൽ തന്നെ ആണ് ചിത്രം നിർമിക്കുന്നത് , ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല ,