മഴയിൽ വീടിനു അപകടഭീഷണി ഉയർത്തിയ ചാഞ്ഞ കമുക് മുറിച്ചു മാറ്റുന്നതിനിടയിൽ ദേഹത്ത് വീണു ഒമ്പത് വയസ്സുകാരൻ മരിച്ചു. കണ്ണൂർ പാണപ്പുഴ ആലക്കാട് അബ്ദുൽ നാസറിന്റെ മകൻ
ഏര്യം വിദ്യാ മിത്രം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജുബൈറാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം നടന്നത്