Press "Enter" to skip to content

രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിച്ച ആന മുത്തുരാജാ

Rate this post

ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ ആന മുത്തുരാജാ . സ്‌നേഹത്തിന്റെ ആഴം അനുസരിച്ച് സമ്മാനത്തിന്റെ മൂല്യവും കൂടും. പാരമ്പര്യമായി കൈവശം വച്ചിരുന്ന വിലപിടിപ്പുള്ള സ്വത്ത് മുതൽ ചെറിയ മിഠായി വരെ ഇത്തരത്തിൽ സമ്മാനമായി നമ്മേ തേടിവരാം. കൂടുതൽ വിലപിടിപ്പുള്ള സമ്മാനം എന്നതല്ല. സമ്മാനിക്കുന്ന ആൾ അതിന് നൽകുന്ന വിലയാണ് വാങ്ങുന്ന വ്യക്തി മനസ്സിലാക്കേണ്ടത്. പൊതുവെ സമ്മാനങ്ങൾ എല്ലാവരും വളരെ കരുതലോടെ സൂക്ഷിക്കാറുമുണ്ട്. ആ വിവരം അറിയുന്നവർക്ക് വരെ അമർഷം തോന്നാറുമുണ്ട്. ഇത്തരത്തിൽ ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഒരു രാജ്യം. ശ്രീലങ്ക. രണ്ട് പതിറ്റാണ്ട് മുൻപ് ലങ്കയ്ക്ക് തായ്‌ലൻഡ് സമ്മാനിച്ച ആനയെ സംരക്ഷിക്കുന്നതിലാണ് ലങ്ക വീഴ്ച വരുത്തിയത്.

 

 

2001ലാണ് സാക് സരിൻ എന്നും പേരുള്ള മുത്തുരാജയെ അടക്കം മൂന്ന് ആനകളെ തായ്‌ലൻഡ് ശ്രീലങ്കയ്ക്ക് സമ്മാനമായി നൽകിയത്.തായ്‌ലൻഡിലെ ഗുഡ്‌വിൽ അംബാസിഡറാണ് ആനകളെ സമ്മാനിച്ചത്. ബുദ്ധക്ഷേത്രത്തിലേക്കായിരുന്നു സാക് സരിനെ ലങ്ക എത്തിച്ചത്. ലങ്കയിലെത്തുമ്പോൾ സാക് സരിന് 8 വയസ്സായിരുന്നു പ്രായം. 21 വർഷം ലങ്കയിൽ കഴിഞ്ഞ സരിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ലങ്കയിൽ കൊടിയ പീഡനമാണ് ഏറ്റുവാങ്ങുന്നതെന്നുമുള്ള റിപ്പോർട്ട് ഒരുവർഷം മുൻപാണ് പുറത്ത് വരുന്നത്. തായ് ആന സംരക്ഷണപ്രേമികളുടെ കൂട്ടായ്മയായ റാലി ഫോർ അനിമൽ റൈറ്റ്‌സ് ആൻഡ് എൻവിയോൺമെന്റാണ് സരിന്റെ രക്ഷയ്ക്കായി ആദ്യം മുറവിളി കൂട്ടിയത്. പിന്നാലെ തായ് പ്രതിനിധികൾ ലങ്കയിലെത്തി സരിനെ പരിശോധിക്കുകയും കൊടും ക്രൂരതകൾ സരിൻ ഏറ്റുവാങ്ങിയത് സ്ഥിരീകരിക്കുകയും ചെയ്തു.രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ ഒരു കഥയും ഉണ്ട് , എന്നാൽ ഈ ആനയെ തിരിച്ചു കൊണ്ട് വരുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,