Press "Enter" to skip to content

മുഖത്തും രഹസ്യ ഭാഗങ്ങളിലും മുറിവുകൾ, വയോധിക മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Rate this post

കൊച്ചി ചമ്പക്കരയിൽ വയോധിക വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.നാടിനെ നടുക്കിയ കൊലപാതകം ആയിരുന്നു കഴിഞ്ഞദിവസം നടന്നത്. കാഞ്ഞിരവേലിൽ അച്ചാമ്മ എബ്രഹാം (77) ആണ് മകൻ വിനോദ് എബ്രഹാമിന്റെ അക്രമത്തിൽ മരണപ്പെട്ടത്.

മണിക്കൂറോളം കൊലവിളി മുഴക്കിയ മകൻ അമ്മയെയാണ് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയത്. തുരുത്തി ക്ഷേത്രത്തിനു സമീപം ബ്ലൂ ക്ലൗഡ് ഫ്ലാറ്റിൽ ആണ് സംഭവം നടന്നത്. സംഭവത്തിൽ മകൻ വിനോദ് എബ്രഹാമിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്ലാറ്റിന്റെ വാതിൽ അടച്ച് കൊലവിളി മുഴക്കിയ വിനോദിനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. മണിക്കൂറോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് മകൻ കൊല നടത്തിയത് എന്നാണ് വിവരം. രണ്ടാമത്തെ തവണ പോലീസ് എത്തി വാതിൽ പൊളിച്ചപ്പോൾ കണ്ടത് അകത്തെ മുറിയിൽ അച്ചാമ്മ വെട്ടേറ്റുമരിച്ച നിലയിലായിരുന്നു മുഖവും രഹസ്യ ഭാഗങ്ങളും വെട്ടി നശിപ്പിച്ചു വികൃതമാക്കിയ നിലയിലായിരുന്നു.

അക്രമാസക്തനായ വിനോദിനെ പോലീസ് വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത് തുടർന്ന് വിനോദിന് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ മാനസിക രോഗിയാണെന്നാണ് സൂചന. കഴിഞ്ഞദിവസം രാവിലെ മുതൽ മകൻ മാതാവിനെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തന്നെ വീട്ടിൽ പൂട്ടിയിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അയൽവാസി ഡിവിഷൻ കൗൺസിലറെ വിളിച്ചറിയിച്ചിരുന്നു. കൗൺസിലർ പോലീസിനെ വിവരം അറിയിച്ചിരുന്നു പോലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്ത് കയറാനായി ഇല്ലെന്നാണ് വിവരം.

ഇവിടെ ഒരു പ്രശ്നവും ഇല്ലെന്നും വിനോദ് പറഞ്ഞത് അനുസരിച്ച് വിശ്വസിച്ചു പോലീസ് മടങ്ങുകയായിരുന്നു വൈകുന്നേരത്തോടെ വിനോദ് വീണ്ടും അക്രമസക്തനാവുകയായിരുന്നു വീടിനുള്ളിൽ നിന്നും കരച്ചിലുകളും സാധനങ്ങൾ തല്ലി തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെ അയൽവാസികൾ വീണ്ടും കൗൺസിലറെ വിവരമറിയിച്ചു. കൗൺസിലർ അറിയിച്ചതിനനുസരിച്ച് പോലീസ് വീണ്ടും എത്തിയെങ്കിലും വീട് തുറക്കാനായില്ല വീട് ചവിട്ടി പൊളിക്കണമെങ്കിൽ രേഖാമൂലം എഴുതി തരണമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ഉടൻതന്നെ അനുമതി നൽകി കൊണ്ടുള്ള കത്ത് തയ്യാറാക്കി നൽകി തുടർന്ന് പല പ്രയോഗിച്ചു വാതിൽ തുറക്കാൻ ശ്രമിച്ചിട്ടും പോലീസിന് കഴിഞ്ഞില്ല.
പിന്നീട് അഗ്നി രക്ഷാസേനയുടെ സഹായം തേടുകയായിരുന്നു വളരെ ശ്രമഫലമായി രാത്രിയോടെ പോലീസ് വാതിൽ തകർത്ത കയറിയപ്പോഴേക്കും കൊല നടന്നിരുന്നു കയ്യിൽ കത്തിയുമായി നിന്ന വിനോദ് പോലീസിനെ ആക്രമിക്കാനും ശ്രമിച്ചു.

തുടർന്ന് ഏറെ പണിപ്പെട്ടാണ് വിനോദിനെ പോലീസ് കീഴടക്കിയത് തുടർന്ന് അകത്തെ മുറിയിൽ പ്രവേശിച്ച പോലീസ് കണ്ടത് വളരെ ക്രൂരമായ രീതിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ചാമ്മയെയാണ്. അച്ചാമ്മയുടെ മുഖത്ത് നിരവധി വെട്ടുകൾ ഏറ്റിരുന്നു. രഹസ്യ ഭാഗങ്ങളിലും വെട്ടേറ്റ് മാരകമായി മുറിവ് പറ്റിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയും മകനും 10 വർഷത്തിലേറെയായി ഈ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് റിപ്പോർട്ട്.