Press "Enter" to skip to content

കേരളത്തിലെ ഏറ്റവും ഡിമാന്റ് ഉള്ള ആനകൾ

Rate this post

കേരളത്തിലെ ഏറ്റവും വലിയ ആനകൾ നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു ജീവി ആണ് ആനകൾ . പൂരം എന്ന് കേട്ടാൽ ആദ്യം മനസിലേക്കെത്തുന്നത് നടവാതിൽ തുറന്ന് പൂര വിളംബരം നടത്താൻ എത്തുന്ന ആരാധകരുടെ രാമനെയാണ് . തൃശൂർ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ . ആനപ്രേമികളുടെ ഹരമായ രാമനാണ് ഏഷ്യയിൽ ഏറ്റവും പൊക്കം കൂടിയ ആനകളിൽ രണ്ടാമൻ . പൂരപ്പറമ്പുകളിലെ താരമായ രാമനെ ഒരു നോക്ക് കാണാൻ ആരാധകരുടെ തിരക്കാണ് പൂരപ്പറമ്പിൽ കാണാനാവുക .കേരളത്തിലെ ഉത്സവങ്ങളുടെ തലയെടുപ്പാണ് മംഗലാംകുന്ന് കർണൻ . ആനകളുടെ അഴക് വർണിക്കുന്ന മാതംഗലീലയിൽ പറഞ്ഞിരിക്കുന്ന ഒട്ടു മിക്ക സവിശേഷതകളും ഉള്ള ഒത്ത സൗന്ദര്യമുള്ള ആനയാണ് കർണൻ . തെച്ചിക്കോട്ട്കാവ് രാമചന്ദ്രനോട് കിടപിടിക്കാൻ പറ്റുന്ന കേരളത്തിലെ ഏക കൊമ്പനാണ് കർണൻ .

 

 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ തിളങ്ങിയ കാളിദാസനെ ആരും മറക്കാൻ സാധ്യതയില്ല . കർണാടകയിൽ നിന്ന് കൊണ്ട് വന്ന ആനയാണ് കാളിദാസൻ . ഭാവിയിൽ തലയെടുപ്പിന്റെ കാര്യത്തിൽ മുന്പന്തിയിലെത്താൻ സാധ്യതയുള്ള കൊമ്പൻ കൂടിയാണ് കാളിദാസൻ . ജൂനിയർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന വിളിപ്പേര് കൂടിയുണ്ട് കാളിദാസന് .കേരളത്തിലെ പ്രശസ്തനായ ആനകളിൽ ഒരാളാണ് പുതുപ്പള്ളി കേശവൻ . ഉയരത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണെങ്കിലും തലയെടുപ്പിന്റെ കാര്യത്തിലും ലക്ഷണപൊരുത്തത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല കേശവൻ .ഗജരാജൻ , ഗജകേസരി , ഗജരത്‌നം തുടങ്ങിയ ഗജരാജപട്ടം കിട്ടിയ ആനയാണ് പാമ്പാടി രാജൻ . പൊക്കത്തിന്റെ കാര്യത്തിലും തുമ്പികൈയുടെ നീളത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് ഈ കൊമ്പൻ . കേരളത്തിലെ ആനകളുടെയിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആന കൂടിയാണ് പാമ്പാടി രാജൻ . എന്നിങ്ങനെ ഒട്ടനവധി ആനകൾ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,