ഹനുമാൻ കുരങ്ങു കൂട്ടിൽ കയറിയില്ല എങ്കിൽ മയക്കുവെടി വെക്കാൻ തീരുമാനം

കഴിഞ്ഞ ദിവസം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് ഇപ്പോഴും കൂട്ടിൽക്കയറാതെ മരത്തിൽ തുടരുകയാണ്. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും രണ്ടു ദിവസം വരെ അതിജീവിക്കാൻ ശേഷിയുള്ള ജീവിയാണ് ഹനുമാൻ കുരങ്ങെന്ന് മൃഗശാല ഡയറക്ടർ കെ. അബു വ്യക്തമാക്കി. തളിര് ഇലകൾ ഭക്ഷിച്ച് വിശപ്പടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം കുടിച്ചിരിക്കാനും സാധ്യതയുണ്ട്. കുരങ്ങന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം അറിയിച്ചു. 2002 ലാണ് കുരങ്ങൻമാർക്കായി തുറന്ന കൂട് നിർമിച്ചത്.

 

 

എന്നാൽ കുരങ്ങു പരിസരം വിട്ട് പോവില്ല എന്നും പറയുന്നു , കുരങ്ങ് മറ്റെവിടെയെങ്കിലും പോകുമോ എന്ന് ഭയത്തിൽ ബൈനോക്കുലറുമായി ആകാശത്തേക്കു കണ്ണു നട്ടിരിക്കുകയാണ് മൃഗശാല ജീവനക്കാർ. കുരങ്ങ് മരത്തിൽനിന്ന് താനേ ഇറങ്ങിവരുമെന്നും മരത്തിന് താഴെ ആഹാരം നൽകുന്നുണ്ടെന്നും പറയുന്നു , ഹനുമാൻ കുരങ്ങു കൂട്ടിൽ കയറിയില്ല എങ്കിൽ മയക്കുവെടി വെക്കും എന്നും പറയുന്നു ,മൃഗശാലാ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് കുരങ്ങ് മൃഗശാലയിൽ തിരിച്ചെത്തിയതായി കണ്ടെത്തിയത്. കുരങ്ങിനെ നിരീക്ഷിക്കാനായി ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,