പ്രധാനമന്ത്രി മാതൃ വന്ദന യോജന, മുമ്പ് ഇന്ദിരാഗാന്ധി മാതൃത്വ സഹ്യോഗ് യോജന എന്നറിയപ്പെട്ടിരുന്നത്, ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന ഒരു മെറ്റേണിറ്റി ബെനിഫിറ്റ് പ്രോഗ്രാമാണ്. ഇത് യഥാർത്ഥത്തിൽ 2010-ൽ സമാരംഭിക്കുകയും 2017-ൽ പുനർനാമകരണം ചെയ്യുകയും ചെയ്തു. വനിതാ-ശിശു വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ അമ്മമാർക്ക് 6000 രൂപ പ്രഖ്യാപിച്ചു ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ്. ഇന്ത്യയിൽ സത്രീകളില് മൂന്നിൽ ഒരാൾ വീതം പോഷണ അപര്യാപ്തത നേരിടുബോൾ രണ്ടിൽ ഒരാൾ വീതം വിളർച്ച ബാധിതരാകുന്നു.പോഷണ അപര്യാപ്തത ഉള്ള അമ്മമാർ തൂക്കകുരവുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു.ഗർഭസ്ഥ കാലഘട്ടത്തിലെ പോഷണ കുറവ് പിന്നീട് ജീവിതത്തിലൊരിക്കലും പരിഹരിക്കാൻ സാധിക്കില്ല.
ശരീരം അനുവധികുന്നില്ല എങ്കിലും സാമൂഹിക സാമ്പത്തിക തകർച്ചകൾ സ്ത്രീകളെ ഗർഭകാലത്തെ അവസാനനാൾ വരെയും പ്രസവം കഴിഞ്ഞ ഉടനെയും ജോലിക് പോകാൻ നിർബന്ധിതരാക്കുന്നു.ശാരീരിക പ്രശ്നങ്ങൾ കൂടാതെ കുഞ്ഞുങ്ങൾക്ക് ആദ്യ ആര് മാസത്തേക്ക് എങ്കിലും മുലയൂട്ടാൻ കഴിയാതെ വരുന്നു.5000 രൂപയുടെ സാമ്പത്തിക സഹായം മൂന്നു ഗടുക്കളായി നൽകുന്നു.അതായത് ഒന്നാമത്തെ ഗഡു 1000 രൂപ ലഭിക്കുന്നത് അങ്ങന്വാടികളിലോ സംസ്ഥാന ഗവർമെന്റ് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ഗർഭ ധാരണം രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കും.രണ്ടാം ഗഡു 2000 രൂപ ആറു മാസത്തിനു ശേഷം ചുരുങ്ങിയത് ഒരു പ്രാവശ്യത്തെ എങ്കിലും ഗർഭകാല പരിശോധനക്ക് ശേഷം ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/1jrpqTCuNFI