സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രം വഴി ജൂൺ മുപ്പതിനുള്ളിൽ ബയോമെട്രിക് മസ്‌റ്ററിങ് നടത്തണം. ക്ഷേമപെൻഷൻ 1600രൂപ കിട്ടാൻ വീണ്ടും മസ്റ്ററിങ് ചെയ്യണം എന്ന് ആണ് പറയുന്നത് , നേരത്തേ വീട്ടിൽപോയുള്ള മസ്‌റ്ററിങ്ങിന് 130 രൂപ ഫീസ് നിശ്ചയിച്ചിരുന്നു. ഇത് 50 രൂപയായി കുറച്ചു. 2016 – 2017 കാലഘട്ടത്തിൽത്തന്നെ മസ്‌റ്ററിങ് ഏർപ്പെടുത്തിയിരുന്നു. മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്‌തൃ പട്ടികയിൽ ഇടംപിടിച്ചതായി അന്ന് കണ്ടെത്തി. തുടർന്ന് പട്ടിക ശുദ്ധീകരിക്കാൻ തീരുമാനിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കൊപ്പം വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരെയും സേവന പെൻഷൻ പോർട്ടലിൽ സംയോജിപ്പിച്ചു. മസ്‌റ്ററിങ്ങിനായി സോഫ്‌റ്റുവെയർ രൂപകൽപ്പന ചെയ്‌തു.
അനർഹമായി പെൻഷൻ വാങ്ങിയിരുന്ന ഒട്ടേറെപ്പേരെ ഒഴിവാക്കി. ഇതിൽ കുറേ പണം തിരിച്ചുപിടിച്ചു. എന്നാൽ,ആധാർ വച്ച് മസ്റ്ററിങ് ചെയ്യാം എന്നു പറയുന്നു , അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് ഇങ്ങനെ മാസ്റ്ററിങ് നടക്കുന്നത് എന്നാൽ അവിടെ പോയി ചെയുമ്പോൾ വളരെ അതികം ശ്രദ്ധ വേണം , തട്ടിപ്പ് നടക്കാൻ സാധ്യത ഏറെ ആണ് , വ്യാജ മസ്റ്ററിങ് ചെയ്തു എന്നു വരാം , മൂന്ന് മാസം ആണ് മുസ്റ്ററിങ് ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് , ജീവൻ രേഖ പോർട്ടറിൽ ആണ് കൃത്യമായ വിവരങ്ങൾ നൽകി മസ്റ്ററിങ് പൂർത്തിയാകേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/dUfAVISMLjM