ക്ഷേമ പെൻഷൻ കുടിശ്ശികക്കായുള്ള കാത്തിരിപ്പിന് വിരാമമായേക്കും. കേരള സർക്കാരിന്റെ മാർച്ച് മാസത്തെ സാമൂഹ്യക്ഷേമ പെൻഷനുകൾ 2023 ജൂൺ 8 മുതൽ വിതരണം ചെയ്യാൻ തീരുമാനം ആയിരിക്കുന്നു . സംസ്ഥാന ധനകാര്യ വകുപ്പ് ഇതിനായി 950 കോടി രൂപ അനുവദിച്ചു എന്ന വാർത്തകളും പുറത്തു വരുന്നു . 64 ലക്ഷം വ്യക്തികൾ ഓരോ മാസവും 1600 രൂപ വീതം ക്ഷേമ പെൻഷന് അർഹരാണ്.
ഇതിൽ 5.7 ലക്ഷം പേർക്കാണ് കേന്ദ്രം പെൻഷന്റെ വിഹിതം നൽകുന്നത്. ക്ഷേമ പെൻഷനിൽ 64 ലക്ഷം ഗുണഭോക്താക്കളിൽ 5.7 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും ഉൾപ്പെടുന്നു. അതേസമയം, ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷനുകൾ തുടരും. വയോജനങ്ങൾ, വിധവകൾ, പ്രത്യേക കഴിവുള്ളവർ എന്നിവർക്ക് സംസ്ഥാന സർക്കാർ മുഖേന നൽകുന്ന ക്ഷേമ പെൻഷനുകൾ ഏപ്രിൽ മുതൽ കേന്ദ്രം നിർത്തിവച്ചിരുന്നു. പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിഹിതം നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഏപ്രിൽ മെയ് മാസങ്ങളിലെ തുക പിന്നാലെ വരും എന്നും അറിയിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/W2_cISOaM80