മംഗല്യ സമുന്നതി പദ്ധതി 1 ലക്ഷം രൂപ ധനസഹായം | Mangalya samunnathi scheme 2023

വിവാഹിതയായ ആളുകൾക്ക് 1 ലക്ഷം രൂപ ധനസഹായം. മംഗല്യ സമുന്നതി പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായമായി നൽകുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി പദ്ധതി. സംസ്ഥാന സർ‍ക്കാരാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ ഇവർക്ക് ആവശ്യമായ വിവാഹ ധനസഹായവും സർക്കാർ നൽകുന്നു. കേരള മുന്നോക്ക സമുദായ വികസന കോർപ്പറേഷന്റെ കീഴിലാണ് ഈ ധനസഹായം നൽകുന്നത്. മുന്നോക്ക വിഭാഗങ്ങളിലുള്ളവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ഈ കോർപ്പറേഷൻ. അർഹരാണെന്ന് കണ്ടെത്തി തെരഞ്ഞെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി നൽകുന്നത്.

 

22 വയസോ അതിന് മുകളിലോ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ ധനസഹായം ലഭിക്കുക. ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ളവർക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.അപേക്ഷച്ചവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 200 പേർക്കാണ് ധനസഹായം നൽകുന്നത്. അതിന് പുറമെ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർ‍ക്കും ഈ പദ്ധതിക്ക് കീഴിൽ ധനസഹായം ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുക. കൂടുതൽ അറിയാൻ വീഡിയോ കാണുക. mangalya samunnathi scheme