റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാളികപ്പുറം. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് മാളികപ്പുറം എന്ന സിനിമ എഴുതുമ്പോൾ അയ്യപ്പനായി താൻ കണ്ടത് ദിലീപിനെ ആയിരുന്നു എന്നാണ് സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പറഞ്ഞത്. വോയിസ് ഓഫ് സത്യ നാഥൻ എന്ന ദിലീപ് ചിത്രത്തിന്റെ ട്രെയിലെർ ലോഞ്ചിനിടയിലാണ് അഭിലാഷ് പിള്ള ഇക്കാര്യം പറഞ്ഞത്.
അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് സന്തോഷമുണ്ട് സിനിമയുടെ ട്രെയിലർ ലോഞ്ചുകൾ ഏറ്റവും പുറകിൽ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇപ്പോൾ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ഒരു ആരാധനയായിരുന്നു ഞാൻ, മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്.
എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണം എന്നാണ് ആഗ്രഹം. സത്യത്തിൽ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസ്സിൽ കണ്ടത് ദിലീപേട്ടനെയാണ് ദിലീപേട്ടനെ മനസ്സിൽ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷേ എനിക്ക് ചെയ്യാൻ പറ്റിയില്ല മാളിപ്പുറത്തിന്റെ പ്രമോഷനായി പോകുന്നിടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വർഷങ്ങൾക്കുശേഷം പ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകിയെത്തിയത് മാളികപ്പുറത്തിനാണ് അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകനാണ് എന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്.