വനിതകൾക്കായി മഹിളാ സമ്മാൻ സേവിങ്സ് പദ്ധതി

Ranjith K V

നമുക്ക് ചുറ്റും നിരവധിയായ നിക്ഷേപ പദ്ധതികൾ സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ നിലവിലുണ്ട്. ആകർഷകമായ ഒരുപാട് സവിശേഷതകൾ ആണ് ഈ പദ്ധതികൾക്കെല്ലാം ഉള്ളത്. ഇത്തരത്തിൽ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആകർഷകമായ ഒരു പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. സ്ത്രീകളുടെ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റ് പദ്ധതികൾക്ക് വലിയ കാലയളവ് ആണ് എങ്കിൽ ഹ്രസ്വമായ കാലയളവ് ആണ് മഹിളാ സമ്മാൻ സേവിംഗ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയെന്നും ആർക്കൊക്കെ പദ്ധതിയിൽ ഗുണഭോക്താക്കളാകാം സ്ത്രീകൾക്കായുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. ഒറ്റത്തവണ നിക്ഷേപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകർഷണം അതിന്റെ പലിശയാണ്.

 

 

സ്ത്രീകളുടേയും പെൺകുട്ടികളുടേയും പേരിൽ അക്കൗണ്ട് എടുക്കാം. രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാൾ കൂടുതൽ പലിശ ഈ അക്കൗണ്ടിൽ ലഭിക്കുന്ന തുകക്ക് ലഭിക്കും. രണ്ട് വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ് ഗുണഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല എന്നതാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. 2023 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്ന പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 വരെയാണ്. 10 വയസ് മുതലുള്ള പെൺകുട്ടികൾ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. രണ്ട് വർഷത്തേക്ക് പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ആദ്യ വർഷം 15,000 രൂപയും രണ്ടാം വർഷം 16,125 രൂപയും പലിശയായി ലഭിക്കും. രണ്ട് വർഷം പൂർത്തിയാകുമ്പോൾ ആരെ 2,31,125 രൂപ ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/-63COOjgFAE