കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു ഇരുവരും ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ എത്തിയിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകൾക്കും ആയിരുന്നു പരിക്കേറ്റത്, ദീർഘമായ ഒരു സർജറിയിലൂടെയാണ് പരിക്കുകൾ ഭേദമാക്കി മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ വീട്ടിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ പരിക്കുകൾ ഭേദമായി ശക്തമായി
തിരികെ വരുമെന്നാണ് മഹേഷ് പങ്കുവെക്കുന്ന കാര്യങ്ങൾ.
24 ന്യൂസിനോട് ആണ് മഹേഷ് കാര്യങ്ങൾ പ്രതികരിച്ചത്. എല്ലാ ആ രാധകരുടെ പ്രാർത്ഥനകൾക്കും മഹേഷ് നന്ദി അറിയിക്കുന്നുണ്ട്. പഴയതിലും ശക്തമായി തന്നെ താൻ തിരിച്ചു വരുമെന്നും മഹേഷ് പറയുന്നുണ്ട്. അനുകരണ കലയിൽ തന്റേതായ ശൈലികൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. രാഷ്ട്രീയനേതാക്കളുടെയും സിനിമാതാരങ്ങളുടെയും ഉൾപ്പെടെ നിരവധി പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിക്കും.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു,
മിമിക്രി കലാകാരന് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്.മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിക്ക് ശബ്ദം നൽകിയത് മഹേഷ് ആയിരുന്നു. പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് മഹേഷ് അവസാനമായിട്ട് ഡബ്ബ് ചെയ്തത്.