പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നവവധു മരിച്ചു.
കണ്ണന്നൂർ പുതുക്കാട് സ്വദേശിനി അനീഷ ആണ് മരിച്ചത് . ഭർത്താവായ കോയമ്പത്തൂർ സ്വദേശി ഷക്കീറിന് ഗുരുതരപരിക്കുണ്ട്. നെന്മാറ കുനിശ്ശേരിയിലെ ബന്ധുവീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.
ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല, ജൂൺ നാലിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ – ആസിയ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അനീഷ. സഹോദരിമാർ അൻഷിയ,അൻസിയ,അൻസൽന.