10 ലക്ഷം രൂപ വരെ ബിസിനസ് ലോൺ ഇനി വാട്ട്‌സ്ആപ്പ് വഴി ലഭിക്കും

10 ലക്ഷം രൂപ വരെ ബിസിനസ് ലോൺ ഇനി വാട്ട്‌സ്ആപ്പ് വഴി ലഭിക്കും തീർത്തും RBI. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും പലവിധ വായ്പകളുടെ സാധ്യതകൾ തേടാറുണ്ട്. ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോൺ. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല എന്നർത്ഥം. ഇനി എങ്ങനെയാണു ഈ വായ്പ ലഭിക്കുന്നത് എന്നല്ലേ? ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്.

ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24×7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഐഐഎഫ്എൽ ഫിനാൻസിനെ കുറിച്ച് അറിയാത്തവർക്കായി, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ പെട്ടെന്നുള്ള വായ്പയ്ക്കായി തിരയുന്ന ചെറുകിട ബിസിനസുകാർക്ക് ഇത് മികച്ച ഓപ്‌ഷനാണ്. വായ്പ്പയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,