ബിഗ് ബോസ് സീസൺ ഫൈവ് അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്.52 പോയിന്റുമായി നാദിറ മുന്നേറുകയാണ് ഈയാഴ്ച വിഷ്ണു എവിക്ടഡ് ആയി. ആരായിരിക്കും വിജയ കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ഗെയിമിൽ ആരാധകർക്കേറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ, അദ്ദേഹത്തിന് തന്നെയാണ് ഈ സീസണിലെ മികച്ച ജന പിന്തുണ ലഭിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുൻ ബിഗ് ബോസ് താരം കുട്ടി അഖിൽ,അഖിൽ മാരാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഖിലിന്റെ വാക്കുകൾ ഇങ്ങനെ.
അഖിൽമാരാരുടെ കുറേ കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തത് ഉണ്ട്.അക്കാര്യം മുമ്പ് ഒരു റിവ്യൂവിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുമുണ്ട് അഖിലിന് വളരെ ബ്രില്യന്റ് ആയിട്ടുള്ള ആളാണ് അഖിൽ മാരാർ, ബ്രില്ല്യന്റ് ഗെയിമർ തന്നെയാണ്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നല്ലേ ഇത്തവണത്തെ ടാഗ് ലൈൻ അങ്ങനെ വച്ച് നോക്കുമ്പോൾ ബീബി ഹൗസിലെ ഒരു ഒറിജിനൽ അഖിൽ മാരാർ ആണെന്ന് എനിക്ക് തോന്നി വ്യക്തമായ പ്ലാനിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
കമ്പ്ലീറ്റ് എന്റെർടെയ്നർ ആണ്. ഇങ്ങനെ ഒരാളെ ഇനി അടുത്ത സീസണിൽ കിട്ടാൻ പാടായിരിക്കും മുൻകാല സീസണുകൾ എടുത്താലും എല്ലാം കൂടിച്ചേർന്ന ഒരാളെ കിട്ടില്ല അതിനു പല ആൾക്കാർ വേണ്ടിവരും.
16 മത്സരാർത്ഥികൾക്ക് ഒരു അഖിൽ മാരാർ ആണ് എന്ന് തന്നെ പറയാം ഞാൻ പറയുന്നത് മറ്റു മത്സരാർത്ഥികൾ മോശമാണെന്നല്ല ശോഭയും ആയുള്ള ടോം ആൻഡ് ജെറി എനിക്ക് വളരെ ഇഷ്ടമായിരുന്നു. അതു ഇപ്പോൾ ഇല്ല.അഖിലിൽ നിന്നും മൈൻഡ് ഗെയിം, ഫിസിക്കൽ ഗെയിം കിട്ടുന്നുണ്ട്. ഇത്തരത്തിൽ ഒരു ഗെയിമറിന് വേണ്ട എല്ലാ ഗുണങ്ങളും മാരാറിൽ ഉണ്ട്. ആയിരം കോഴിക്ക് അര കാട എന്നൊക്കെ പറയില്ലേ അതുപോലെയാണ്.