കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പദ്ധതികൾ വഴി 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും, സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ചെറുകിട സംരഭങ്ങളെ ലാഭകരമായി മാറ്റിയെടുക്കാൻ കുടുംബശ്രീ ഒരുക്കുന്ന പുതിയ പദ്ധതിയാണ് ജീവനം ഉപജീവനം. ഈ സാമ്പത്തിക വര്ഷം തൊട്ട് സംരഭം തുടങ്ങാനും തുടരാനും അതാത് ജില്ലാ മിഷൻ പണം നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.ഇതിനുവേണ്ടി കുടുംബശ്രീ നൽകുന്നത് മൊത്തം പ്രോജക്ടിന്റെ 15 ശതമാനമാണ്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത,
സംരഭത്തിനുള്ള വിപണിയും ഇവർ തന്നെ കണ്ടെത്തി തരും എന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും നൽകുന്നതായിരിക്കും. ഓരോ ക്ലാസുകൾ പൂർത്തിയാവുന്നതനുസരിച്ച് പ്രകടനം വിലയിരുത്തുകയും ചെയ്യും,സംരഭ ടീമിൽ ഉണ്ടാവുന്നത് മൂന്നു മുതൽ പത്തുവരെയുള്ളവരായിരിക്കും. ആദ്യഘട്ട പദ്ധതികൾ തയ്യൽ, പ്ലാസ്റ്റിക് പുനരുപയോഗം, അച്ചാർ നിർമാണം തുടങ്ങിയവയാണ്. കൂടാതെ, പത്തുലക്ഷത്തോളം രൂപ വായ്പ വേണമെങ്കിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ അനുവാദം ആദ്യമേ കൈപ്പറ്റണം. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,