സ്കൂട്ടർ കെഎസ്ആർടിസി ബസ്സിൽ തട്ടി അമ്മയ്ക്കൊപ്പം സഞ്ചരിച്ച മകൾ മരിച്ചു – KSRTC Accident in Aloor

sruthi

KSRTC Accident in Aloor;- ആളൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ

അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം

വെള്ളിയാഴ്ച രാവിലെയുണ്ടായ
അപകടത്തിൽ ആളൂർ
അരിക്കാടൻ ബാബുവിന്റെ
മകൾ ഐശ്വര്യ ബാബു (24)
ആണ് മരിച്ചത്.

മാളയിൽ ബി,എഡ് വിദ്യാർത്ഥിനിയാണ് ഐശ്വര്യ ,മാള ഭാഗത്തു നിന്നും ആളൂർ
ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിന്റ സൈഡിൽ ഐശ്വര്യയുടെ അമ്മ ജിൻസി ഓടിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരു
എന്ന് പോലീസ് പറയുന്നു.

പുറകിലിരുന്ന ഐശ്വര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറുവശത്തേക്ക് വീണ ജിൻസിക്ക് പരിക്കുകളുണ്ട്. ഇവൾ ആളൂർ സ്കൂളിലെ അധ്യാപികയാണ്. ആളൂർ പോലീസ് സംഭവസ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഐശ്വര്യയുടെ സഹോദരൻ ആന്റണി നാലാം ക്ലാസ് വിദ്യാർത്ഥിയാണ്